Friday, June 8, 2012

എന്റെ ഗ്രാമം ഇനി ഓരോര്മയോ

കാറ്റിന്‍ തളിര്‍വിരലിന്‍ സ്പര്‍ശം
മുടിയിഴകളിലാകെ തഴുകുമ്പോള്‍
അറിയാത്ത ഒരാനനതമാകെ തോന്നുന്നു
... ഓര്‍മ്മകള്‍ മിന്നി മറയുന്നു

മുറ്റത്തെ കല്ലുകള്‍ കൂട്ടി
കൊത്താംകല്ല്‌ കളിച്ചതും
എത്താത്ത മാവിഞ്ചുവട്ടില്‍
നിന്ന് ഉണമെറിഞ്ഞതും
മഴയേകുന്ന പുതുമണ്ണിന്‍ ഗന്ധവും
കൊയ്തുപാടിന്റെ ഈണവും
സന്സ്യാസി കൊക്കിന്റെ ധ്യാനവും
ഓടിവളര്‍ന്ന ഇടവഴികളും
ഇന്നെനിക് അന്യമായി

ഇന്നീ നഗരമെനിക്ക്
പഠിപ്പിച്ചത്,ഗ്രാമം എന്നത് ഒര്മയെന്നു
അര്‍ത്ഥശൂന്യമായ ജീവിതവീധിയില്‍
പകച്ചുനില്‍ക്കെ ഗ്രാമം എന്ന്റെ ഉള്ളില്‍
അലമുറയിട്ടു കരയുന്നു
"എന്‍ ഞരബുകള്‍ വറ്റി വരണ്ടു.
മനുഷ്യാ നിന്റെ സ്വാര്‍തഥക്ക് വേണ്ടി ,
ഞാന്‍ ബലികഴിക്കുനത് എന്റെ ജീവനാണ്
അമ്മയെന്ന് പേര് ചൊല്ലി എന്നെ വിളിച്ചിരുന്നു നീ.
സ്നേഹബന്ധങ്ങള്‍ വറ്റിയ നിന്റെ കണ്ണില്‍
ഞാന്‍ കാണുനത് സര്‍വനാശമാന്
അരുത്,എന്റെ ജീവനാടികളെ നശിപ്പികരുത്"

സ്വയം ശപിച്ചു ഞാന്‍ എന്റെ നിസ്സഹായതയെ
വിങ്ങുന്ന മനസ്സില്‍ പച്ചപ്പിന്റെ ഓര്മ മാത്രം
ഇനി എത്ര നാള്‍?
ഇന്നീ നഗരവീധിയില്‍ ഞാന്‍ ഏകയായി